Showing posts with label Short Stories. Show all posts
Showing posts with label Short Stories. Show all posts

Sunday, 26 July 2020

ടിപ്പുവിന്റെ നഗരം

പറയാൻ  മടിച്ച  വാക്കുകളും എഴുതാന്‍ മറന്ന വരികളും  മനസ്സിൽ തന്നെ

സൂക്ഷിക്കുന്നു

"ടിപ്പുനഗർ"


AKAM Story



സൗഹൃദങ്ങളാൽ ചേർത്തുവെച്ച ഒരു പറ്റം  വീടുകളുംഅവിടെ സ്നേഹ സമ്പന്നരായ കുറെ നല്ലമനുഷ്യർക്കിടയിൽ പതിനാലു വർഷത്തെ സ്വപ്ന തുല്യമായ ജീവിതംസ്വന്തമായി ഒരു വീടു പോലുമില്ലെന്നസത്യം പലപ്പോഴും മറന്നുപോയ  നല്ല കാലഘട്ടം മറവിയെ ഒരു വാക്കുകൊണ്ടുപോലും ഒന്ന് ഓർമ്മപെടുത്തുക പോലും ചെയ്യാത്ത ഒരു പിടി സൗഹൃദങ്ങൾക്കിടയിൽ അവരോടുകൂടെഅവരിലൊരുവനായിതന്നെ വളർന്ന കാലം

    ഉമ്മയുടെ വീട് അടുത്തുണ്ടെങ്കിലുംലോഡ്ജിൽ താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തെ ( ലോഡ്ജിൽ താമസിക്കുന്ന നാലു കുടുംബത്തെയും നാട്ടുകരും ചുറ്റുമുള്ള  വീട്ടുകാരുംഅവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുകയും പരിചരിക്കുകയും  ചെയ്തു പോന്നു . പലപ്പൊഴുംഅവരുടെ വീട്ടിലെ പഴങ്ങളും  പലഹാരങ്ങളും  സ്നേഹം നിറഞ്ഞ പാത്രങ്ങളിൽ  അവർ പരസ്പരം കൈമാറിയപ്പോൾ   അതുവഴി ഞങ്ങൾ മക്കൾ അവരുടെ കുടുംബവുമായുള്ള  സൗഹൃദത്തിന്റെയും  പരസ്പരബഹുമാനത്തിന്റെയും  അടിത്തറ  ഊട്ടി ഉറപ്പിച്ചു



വെള്ളിയാഴ്ചകളിൽ  രാവിലെ സുലൈഖാത്തയുടെ "ഉമ്മോ .. കുഞ്ഞോൻറെ  ഫോൺ ഉണ്ട്" (വെള്ളിയാഴ്ചയാണ് ഉപ്പ ദുബായിൽ നിന്നും ഫോൺ വിളിക്കുന്നത്ഉറക്കെ വിളിച്ചു പറയലും അടുപ്പത്തുള്ള  അരിയുടെ വേവ്‌  നോക്കാൻ തൊട്ടടുത്ത  റൂമിലെ ഫാതിമതാത്തയെ  ഏൽപ്പിച്ചു കൊണ്ട് അങ്ങോട്ടു ഓടുന്ന കഥ ഞങ്ങൾ ഇപ്പോഴുംപറയാറുണ്ട് തിരിച്ചു  വരുന്ന വഴി റംലാത്തയുടെ വീട്ടിൽ കയറി കുശലം പറഞ്ഞു വരും  വഴി  റംലാത്ത ഞങ്ങൾമക്കള്‍ക്കു കൊടുത്തുവിടുന്ന  പലഹാരങ്ങളും മിഠായികളും തന്നെയാണ്  നാടിന്റെ സംസ്കാരവും   നമ്മുടെനാടിന്റെ സൗഹൃദവും  എന്നു ഞങ്ങൾ മനസ്സിലാക്കി , അത് ജീവിതത്തിന്റെ  ഭാഗമാക്കി ഞങ്ങൾ ഇന്നും തുടർന്നുപോരുകയും ചെയ്യുന്നു.   


 കാലഘട്ടതിലെ ഓരോ  ആഘോഷങ്ങളും   നാടിനോടുകൂടെ  എന്റെ കുടുംബവും  വളരെസന്തോഷത്തോടുകൂടെ ആഘോഷിച്ചു പോന്നുപെരുന്നാളുകളും നബിദിനങ്ങളും  കല്യാണ   സൗഹൃദസദസ്സുകളുടെയും ഓർമ മനസ്സിന് ഇന്നും സന്തോഷം  നൽകുമ്പോഴും    കാലഘട്ടത്തിലെ  ചിലരുടെ  വേർപാടുകളും ഇന്നും കണ്ണ് നനയിപ്പിക്കാറുണ്ട്..  


Tuesday, 7 July 2020

ഓർമകളിലെ വെള്ളി വരകൾ

ഓർമകളെ എല്ലാം ചുമ്മാ മുറ്റത്തെ മഴയത്തേക്കു നനയാൻ വിട്ട്‌ ഒരു ചൂടുള്ള സുലൈമാനി ഊതിക്കുടിച് കസേരയിൽ ചാഞ്ഞിരുന്നു . 

കറുകറെ കാർമുകിൽ .......
കൊമ്പനാന പുറത്തേറി വരുന്നേ....🎼🎼

മോന്റെ മലയാളം പാഠപുസ്തകത്തിലെ വരികൾ ചുണ്ടിൽ വിരിഞ്ഞുതുടങ്ങിയതേ ഉള്ളൂ ... പധോം....!!  ....ഞാനും  സുലൈമാനിയും പാട്ടും ... ധാ കിടക്കണ്


AASC Tippunagar




ഭാഗ്യം ആരും കണ്ടില്ല , വേഗം അടിച്ചു വാരി മുറ്റത്തേക്കിട്ടു .. ഓര്മകളോടൊപ്പം സുലൈമാനിയും പാട്ടും നനയട്ടെ .. നനഞ്ഞു കുതിരട്ടെ . 

അതേ കസേരയിൽ വീണ്ടും വന്നിരിക്കുമ്പോൾ ഒന്നൂടെ ഉറപ്പു വരുത്തി .. ഫൈബർ കസേര പൊട്ടിയിട്ടില്ല . 

ഫൈബർ കസേരകൾ കൊറേ എണ്ണം ഉണ്ട് വീട്ടിൽ , ഒരു ഡസനോളം ...ഒന്നും പൊട്ടിയിട്ടില്ല. ഒന്ന് നിറം മങ്ങുക പോലും ചെയ്‌തിട്ടില്ല . അന്ന് ഉപ്പ എന്റെ കുട്ടിക്കാലത്തെ” പ്രേഷ്യന്നു കൊടുന്നതാ “.. ! 

ആകാശ വിശാലതയുടെ ഇളം നീല നിറമുള്ള കസേരകളിലേക്കു ഞാൻ ചുമ്മാ നോക്കിയിരുന്നു ...

ദാ കയറി വരുന്നു മുറ്റത്തേക്ക് നനയാൻ വിട്ട ഓർമ്മകൾ .
നനഞ്ഞു കുതിർന്ന നിറം മങ്ങാത്ത ഓർമ്മകൾ എന്റെ കണ്ണുകളിലേക്കു ഇരച്ചു കയറിതുടങ്ങി . 

എന്റെ ഉപ്പ പ്രേഷ്യലാണ് എന്ന് പറഞ്ഞു തുടങ്ങിയത് കുട്ടിക്കാലത്തെ ഫോട്ടോകൾ കണ്ടിട്ടാണ് . ഫോട്ടോയിൽ പ്രേഷ്യയുടെ ഭംഗി വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട് ‌ . 

വലിയ കെട്ടിടങ്ങൾ , എല്ലാ ഫോട്ടോയിലും മാരുതി കാറുകൾ , കുണ്ടും കുഴിയും ചെളിയുമില്ലാത്ത റോഡുകൾ . റോഡിനു നടുക്ക് വെള്ളി നിറമുള്ള വരകൾ ... ചുറ്റും പൂന്തോട്ടങ്ങൾ ... അങ്ങനെ എല്ലാം ഞാൻ ഉപ്പാടെ കൂടെ ഫോട്ടോയിൽ കണ്ടിട്ടുണ്ട് .
 
കണ്ണുകളിൽ ആകാശ വിശാലതയുടെ ഇളം നീല നിറങ്ങൾ മാത്രം . എല്ലാ ഓർമകളും ഇപ്പൊ എന്റെ തൊട്ടപ്പുറത്തെ ഫൈബർ കസേരയിൽ വന്നിരിക്കുന്ന പോലെ തോന്നി. 

കാറിന്റെ ഡിക്കിൽ പുറത്തേക്കു തള്ളിനിൽക്കുന്ന ഫൈബർ കസേരയുടെ കാലുകളുമായി ഉപ്പ ഗൾഫിൽ നിന്ന് വരുന്ന കാഴ്ച .
ഒരു ഡസൻ കസേരകൾ വീട്ടിനകത്തു ഒന്നിച്ചിരിക്കുമ്പോൾ ഫോട്ടോയിൽ കണ്ട കെട്ടിടങ്ങളിൽ ഒന്ന് ഉപ്പ പറിച്ചു കൊടുന്ന പോലെ തോന്നി ... 
ആഹാ വീടിനകത്തു നിറയെ പേർഷ്യൻ സുഗന്ധം നിറഞ്ഞു . 

ഓർമകളിലേക്ക് ഊളിയിടുമ്പോഴെപ്പോഴോ ഞാൻ കാലുകൾ മറ്റൊരു കസേരയിലേക്ക് കയറ്റി വെച്ചിരുന്നു ... പുറത്തു മഴ നേർത്തു നൂലുപോലെ പെയ്യുന്നു . 

നൂല് പൊട്ടിയ പട്ടം പോലെ അല്ലെങ്കിൽ ചന്നം പിന്നം പെയ്യുന്ന മഴ പോലെ പിന്നെയും ഞാൻ ആ ദിവസങ്ങളെ ഓർത്തെടുത്തു . 

ആൽബങ്ങളിലെല്ലാം തിളങ്ങി നിൽക്കുന്ന ഉപ്പാടെ പേർഷ്യയിലേക്കു എന്നെയും കൊണ്ടോയ്ക്കൂടെ ... ?? 

ഞാൻ ഇടയ്ക്കിടയ്ക്ക് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ! 

അങ്ങനെ ഒരവധിക്കാലം കഴിഞ്ഞു ..., 
പേർഷ്യൻ സുഗന്ധങ്ങൾ വീടിനകത്തു കുറഞ്ഞു കുറഞ്ഞു ഇല്ലാതായി.

 ഉപ്പ തിരുച്ചുപോവാനായി തയ്യാറെടുക്കുന്ന ദിവസം .
ഞാൻ ഉപ്പ തന്ന കളിപ്പാട്ടങ്ങളിൽ പരീക്ഷണം നടത്തുകയായിരുന്നു.

ഉപ്പ എന്റെ അടുത്ത് വന്നു ഒറ്റ ചോദ്യം ... “ നീ വരുന്നുണ്ടോ ഉപ്പാനെ കൊണ്ടാക്കാൻ “ 

ഞാനോ ..?? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .. ഞാൻ കണ്ട ഉപ്പാടെ പ്രേഷ്യയിലേക്കു എന്നോട് കൂടെ വരാനോ ?സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യാതായി . 

ഉപ്പാനെ ഞാൻ പ്രേഷ്യയിലേക്കു കൊണ്ടാക്കാൻ പോവാണെന്നു വീമ്പു പറഞ്ഞു  ഞാനും വേറാരൊക്കെയോ കാറിൽ ഉപ്പാനെ പേർഷ്യയിലേക്ക്  കൊണ്ട് പോയി കൊണ്ടിരിക്കുന്നു ..കുറേ നേരം പുറത്തെ കാഴ്ചകളിലേക്ക് നോക്കി കൊണ്ടിരിക്കുമ്പോൾ അതാ റോഡിനു നടുവിൽ വെള്ളി വരകൾ ... 
അതെ ഉപ്പാടെ ആൽബത്തിലെ ഫോട്ടോയിലെ വെള്ളിവരകൾ.. അതെ വഴി തെറ്റിയിട്ടില്ല ! 

പിന്നെയും കുറേനേരം കഴിഞ്ഞിട്ടും ഫോട്ടോയിലെ കെട്ടിടങ്ങൾ കാണുന്നില്ല .. ഭംഗിയുള്ള പൂന്തോട്ടങ്ങൾ കാണുന്നില്ല . ഇടയ്ക്കിടയ്ക്ക് റോഡിലെ വെള്ളിവരകൾ കാണുന്നില്ല !! 

വഴി തെറ്റിയോ .. കുഞ്ഞു മനസ്സിൽ അങ്കലാപ്പായി .

ഇല്ല .. അതാ വീണ്ടും വെള്ളി വരകൾ .. പേർഷ്യയിലേക്കുള്ള വഴികൾ തെറ്റാതിരിക്കണേ .. മനസ്സ് മുഴുവൻ കാണാൻ പോകുന്ന മനോഹര ചിത്രങ്ങളായിരുന്നു . 

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ദൂരെ അതാ കാണുന്നു മനോഹരമായ ഒരു കെട്ടിടം. കുറെ ഏറെ വില്ലുകൾ നാട്ടിവെച്ച മഞ്ഞ നിറമുള്ള ഒരു കെട്ടിടം . 
നടുവിലൂടെ കൊറേ ഏറെ വണ്ടികൾ പോകുന്നു . പക്ഷെ അതൊന്നും ഫോട്ടോയിൽ കണ്ട പോലെ മാരുതി കറുകളല്ല. 

ഞങ്ങളുടെ കാറും ആ കെട്ടിടത്തിന്റെ നടുവിലൂടെ ചീറിപായുമ്പോൾ വില്ലു പോലെ നാട്ടി വെച്ചതൊക്കെയും മഞ്ഞ നിറമുള്ള വളയങ്ങൾ ആവുന്നു ... താഴെ കടൽ പോലെ.....

ആഹാ .. ഫോട്ടോയിൽ ഉള്ള കെട്ടിടങ്ങളെക്കാൾ അതി മനോഹരം . 

അതെ ഞാൻ കാണാൻ ആഗ്രഹിച്ച എന്റെ ഉപ്പാടെ പേർഷ്യയിലേക്ക് ഇതാ ഞങ്ങൾ എത്തിയിരിക്കുന്നു . 
മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി . ഇനി എന്തെല്ലാം കാണാൻ കെടുക്കുന്നു എന്ന് മനസ്സ് മന്ത്രിച്ചു. 

വീണ്ടും കുറെ ദൂരം യാത്ര ചെയ്‌തിട്ടും ഫോട്ടോയിലെ കെട്ടിടങ്ങളോ കാറുകളോ കാണാനില്ല ... റോഡിലെ വെള്ളി വരകൾ കാണാനില്ല ... എന്റെ വീടിന്റെ മുന്നിലുള്ളതു പോലുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡ് 
ഞങ്ങൾക്ക് ഉറപ്പായിട്ടും വഴിതെറ്റിയിട്ടുണ്ട് .

മനസ്സിലെ സന്തോഷമെല്ലാം മാഞ്ഞു തുടങ്ങി . 
ഉപ്പാടെ പേർഷ്യയിലേക്ക് ഇനിയും ദൂരം പോവാനുണ്ടോ ..?

ചോദ്യങ്ങളും സംശയങ്ങളുമായി ഞാൻ എപ്പോഴോ ഉറക്കത്തിലേക്കു മയങ്ങി വീണു . 

മഴയോടൊപ്പം കാറ്റും വീശിയടിച്ചപ്പോൾ ഞാൻ ഉറക്കിൽ നിന്നുണർന്നു .. മുഖത്തു വെള്ളതുള്ളികൾ നിറഞ്ഞിരിക്കുന്നു .

ഉപ്പാന്റെ കൂടെ  ആദ്യമായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഞാൻ കണ്ട കാഴ്ചയും ആദ്യമായി കുറ്റിപ്പുറം പാലം കണ്ടപ്പോൾ ഉപ്പാടെ പേർഷ്യ എത്തി എന്ന് ഞാൻ മനസ്സിൽ പറഞ്ഞതും ഇന്നും നിറങ്ങൾ മായാതെ കണ്ണുകളിൽ നിറയാറുണ്ട്‌. 
 
മഴ ശക്തിയായിരിക്കുന്നു .... നൂല് പോലെ നേർത്ത മഴ മാറി കാറ്റിന്റെ അകമ്പടിയിൽ മഴ പരന്നു പെയ്യുന്നു .. കാർമേഘങ്ങൾ ഇരുണ്ടു കൂടിയ പെരുമഴയായി മാറി . ഉപ്പാനെ അവസാനമായി കൊണ്ടാക്കി വന്ന ദിവസത്തെ വൈകുന്നേരത്തെ മഴ പോലെ ....

വെള്ളി വരയിട്ട സ്വർഗത്തിലേക്കുള്ള വഴികളിൽ എവിടെങ്കിലും വെച്ച് കണ്ടുമുട്ടാമെന്നു പറഞ്ഞു പിരിഞ്ഞ ആ ദിവസത്തെ മഴ പോലെ !!


----   നിത്യന്‍  -----


AKAM wishes you the very best and hope to see more stories.

AKAM
About Keen Ambitious Mission


Sunday, 5 July 2020

ഒരു പൊട്ടിത്തെറി - ലദീദ അസ്ബീര്‍

ഈ കഥ നടക്കുന്നത് അങ്ങ് ഷാർജയിലാണ്. 2000-2001 കാലഘട്ടത്തിലാണെന്നാനെന്റെ ഓർമ്മ. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഒരു വില്ലയിലാണ് (വില്ലയെന്നാൽ വീട്  അത് രണ്ടു നിലയാകാം ഒരു നിലയാകാം എന്തായാലും മുറ്റം ഉണ്ടാകും) ആ വില്ല ഉണ്ടായിരുന്ന സ്ഥലത്തിന്റെ പേരാണ് “ഗാഫിയ". ആ നാമം അനർത്ഥമാക്കുന്നതു പോലെ തന്നെ “Napping” അവിടെ ഉള്ളവർ അൽപ്പ ഉറക്കക്കാരന്ന്  എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും പകലുറക്കം. എന്റെ ഉമ്മാക്ക് പകലുറക്കത്തിന് പേരു കേട്ടതു തന്നെ അവിടെ നിന്നാണ്.

AKAM - Story


പറഞ്ഞുവന്ന വിഷയത്തിൽ നിന്നല്പം വ്യതിയാനിച്ചു എന്നൊരു സംശയം.
ഞങ്ങൾ (ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ അനിയനും) കുഞ്ഞുങ്ങളായതിനാലും അതിനുപരി പെട്ടന്ന് നാട്ടിൽ നിന്നും പറിച്ചു നട്ട  കുഞ്ഞു മനസ്സ് എന്നതിനാലും ആകണം എന്റെ ഉപ്പ വില്ല എടുത്തത്, അതും നാടിന്റെ ഏകദെശം അറ്റ്‌മോസ്‌ഫിയറില്‍ തന്നെ.

Thursday, 2 July 2020

പാർട്സ് ഓഫ് ബോഡി

"ഉമ്മച്ച്യേ... ഇന്ന് 'പാർട്സ് ഓഫ് ബോഡി' പഠിപ്പിച്ചു... ഞാൻ പറഞ്ഞെരട്ടെ..."
ഒരിക്കെ എല്ലാരും കൂടെ നടക്കുമ്പോഴാണ് അവനത് പറയുന്നത്....
അത് പറഞ്ഞു കഴിഞ്ഞപ്പൊ ഞാൻ വെറുതെ ചോദിച്ചു, 
"കണ്ണെന്തിനുള്ളതാടാ ???"
'കാണാൻ' എന്ന മറുപടിക്ക് കാത്തുനിന്ന എന്നോട് അവൻ പറഞ്ഞു, “അടക്കാൻ... “

“😳😳 എന്താ…??“ എന്റെ കണ്ണ് തള്ളിപ്പോയി…. 

എന്റെ ചോദ്യം കേട്ടപ്പോ അവൻ വീണ്ടും പറഞ്ഞു,  “ കണ്ണ് അടക്കാനും തുറക്കാനും ഉള്ളതാണ് ഉമ്മച്ച്യേ…”
🙊🙊

AKAM - Stories

മക്കളുമായുള്ള സംസാരം ഒരു രസം തന്നേണ്....  അവർക്ക് ഓരോന്നിനും അവരുടേതായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്....  പല കാര്യങ്ങളും നമ്മൾ കാണുന്ന പോലാകില്ല അവർ കാണുന്നതും  മനസിലാക്കുന്നതും....

 “ആഹാ… അപ്പൊ മൂക്കോ… ??”
അതിനവൻ പറഞ്ഞത്, “മൂക്കിലല്ലേ ഉമ്മച്ച്യേ കച്ചറണ്ടാവാ….!!!! 🤔🤔”
ഇനിയുള്ളതിനു എന്ത് പറയുംന്ന് നോക്കട്ടെ… 
 “ ചെവിയോ…?? അത് എന്തിനുള്ളതാ…  ? “ 
ഇതിനുള്ള അവന്റെ മറുപടി ഊഹിക്കാമോ… 
“ ഫോണും ഹെഡ്സെറ്റും വെക്കാൻ…”

എന്റെ റബ്ബേ,  ഈ മക്കൾ ഇങ്ങനേണോ മനസ്സിലാക്കീര്ക്കണത്… അവരെ പറഞ്ഞിട്ടെന്ത് കാര്യം…  അവരതല്ലേ കണ്ട്ട്ടൊള്ളൂ… 😀
“നാവോ… ?”
“ഏ… ആക്കാൻ “ 🙊🙊

“ചുണ്ടോ..?”

ഞാനത് ചോദിക്കുമ്പോഴേക്ക് ചിരിച്ചോണ്ട് അവൻ പറഞ്ഞു, “ചുണ്ട് ഉമ്മ വെക്കാൻ…“
ശെടാ… കൊള്ളാലോ…  ഇവനെ ഇനി ശ്രദ്ധിക്കണം….
 ന്നാലും… ശരിയാണല്ലോ, അതല്ലാതെ ഈ ചുണ്ടോണ്ട്‌ വേറെന്ത് ചെയ്യാൻ… 😜😜 

“കൈയെന്തിനാ മോനെ..?? “ 
അവൻ എന്താകും പറയാൻ പോണത് എന്ന  ആകാംക്ഷയിൽ ഞാൻ ചോദിച്ചു… 
“ ഷേക്ക്ഹാൻഡ് കൊടുക്കാൻ… “
ആ… അത് വെല്യേ കൊഴപ്പല്ല്യ...
“വിരലോ…  ??”
“മൂക്ക് ക്ലീൻ ചെയ്യാൻ “
ചിരി അടക്കിപ്പിടിച്ച് ഞാൻ ചോദിച്ചു… 

“കാലെന്തിനാ .. ?”
“നടക്കാൻ.. “
ആശ്വാസായി….  
കുട്ടി ഒന്നെങ്കിലും ശരിയായി പറഞ്ഞല്ലോ എന്ന സമാധാനവും ഇനിയും ചോദിച്ച്‌ വെറുപ്പിക്കണ്ട എന്ന ചിന്തയും കാരണം ഞാൻ നിർത്തി…..

-- കബനി --

We wish you the best Kabani. Hope to see more creations from you.

AKAM
About Keen Ambitious Mission

Saturday, 27 June 2020

ഇംഗ്ലീഷ് പീരീഡ്‍

ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് സംഭവം....  

അന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് എടുത്തിരുന്ന ടീച്ചർ (പേര് പറയുന്നില്ല),  ആൾ ഇണങ്ങിയാൽ കരളും തരും പിണങ്ങിയാൽ കരളെടുക്കും എന്ന ടൈപ് ആയിരുന്നു....  ക്ലാസ്സെട്ക്കാത്ത ടൈമിൽ പുള്ളിടെ കവിത ചൊല്ലലും പാട്ടുപാടലും ഒക്കെണ്ടാവും.... എന്നാ വടിയെടുത്താ,  എന്റമ്മോ....  കൈ വലിക്കുന്നതിനനുസരിച്ചു അടിടെ എണ്ണം കൂടും.....

അതോണ്ട് കുട്ട്യേൾക്ക് പുള്ളിയെ ഇഷ്ട്ടോം ആണ് എന്നാ പേടിയും ആണ്....
മിക്ക കുട്ടികളേം പോലെ  എനിക്കും സ്കൂളിൽ പോകാനും എഴുതാനും ഒന്നും  ഇഷ്ടായിരുന്നില്ല.... 😖


AKAM - Short Story



അങ്ങനെയിരിക്കുമ്പോ ഒരു ദിവസം പുള്ളി നോട്ട് കറക്റ്റിയാൻ വന്നു... കമ്പ്ലീറ്റ് ചെയ്യാത്തോർക്ക് അവടിര്ന്ന് കമ്പ്ലീറ്റിയ്യാം, അല്ലാത്തോര്  📚 ബുക്ക് തിരിച്ച്കിട്ട്യാൽ ഗ്രൗണ്ടിൽ പോകാം....  

ഞാനെന്റെ ബുക്കൊന്ന് എടുത്തുനോക്കി....  

'ഈ പീരീഡല്ല, അടുത്ത 2 പീരീഡ് തന്നാലും അത് തീരൂല്ല, അത് കണ്ടാൽ അടിയും കിട്ടും.... 😟 വീട്ടീ പോയിട്ട്, നാളെ ലീവ് എടുക്കാം, ന്ന്ട്ട് എഴുതീട്ട് അടുത്ത ദിവസം കാണിക്കാം.....'

ബുക്ക് ഞാൻ ബാഗിൽ തന്നെ വെച്ചു....ന്ന്ട്ട് എണീറ്റ് നിന്നു.... 
"സർ, ബുക്ക് കൊണ്ടുവരാൻ മറന്നു...."
പുള്ളി പറഞ്ഞു, സാരല്ല,  നാളെ കാണിച്ചാ മതി, ഗ്രൗണ്ടിൽ പൊയ്ക്കോളു ....
 
മോനേ.... മനസ്സിൽ ലഡ്ഡു പൊട്ടി.... 😍💃

ഞാൻ എണീറ്റു..
ഉടനെ അപ്പുറത്തുന്നു ഒരു ശബ്ദം....
"സർ... അവള്  നൊണ പറയാ...  അവൾടെ ബുക്ക് ഞാനിപ്പോ കണ്ടൊള്ളൂ" ന്റെ അടുത്തിരുന്ന കുട്ടി
(അവൾടേം പേര് പറയുന്നില്ല) ..... 

പിന്നത്തെ കഥ പറയണ്ടല്ലോ.... 😭😭
സീൻ കോൺട്ര....
അടിയോടടി.. 
ഇതിനും നല്ലത് ആ കാലി നോട്ട്ബുക്ക് കാണിച്ച്, കിട്ടുന്ന രണ്ടോ മൂന്നോ അടി ആദ്യേ അങ്ങ് വാങ്ങിച്ച് പോവാര്ന്ന്. 

എന്നാലും…. 
അടികിട്ടിയതിനെക്കാളും എനിക്ക് വേദനായത് എല്ലാർടേം മുന്നീ വെച്ച് അവളത് പറഞ്ഞതിലാണ്.... 

അന്ന് അവളോട് തോന്നിയ ഒരു ദേഷ്യം...
 😠😠😡😡

ഇപ്പൊ ഓർക്കുമ്പോ ചിരി വരുന്നു... 

-- കബനി --


Best wishes Kabani. 


AKAM
About Keen Ambitious Mission