"ഉമ്മച്ച്യേ... ഇന്ന് 'പാർട്സ് ഓഫ് ബോഡി' പഠിപ്പിച്ചു... ഞാൻ പറഞ്ഞെരട്ടെ..."
ഒരിക്കെ എല്ലാരും കൂടെ നടക്കുമ്പോഴാണ് അവനത് പറയുന്നത്....
അത് പറഞ്ഞു കഴിഞ്ഞപ്പൊ ഞാൻ വെറുതെ ചോദിച്ചു,
"കണ്ണെന്തിനുള്ളതാടാ ???"
'കാണാൻ' എന്ന മറുപടിക്ക് കാത്തുനിന്ന എന്നോട് അവൻ പറഞ്ഞു, “അടക്കാൻ... “
“😳😳 എന്താ…??“ എന്റെ കണ്ണ് തള്ളിപ്പോയി….
എന്റെ ചോദ്യം കേട്ടപ്പോ അവൻ വീണ്ടും പറഞ്ഞു, “ കണ്ണ് അടക്കാനും തുറക്കാനും ഉള്ളതാണ് ഉമ്മച്ച്യേ…”
🙊🙊
മക്കളുമായുള്ള സംസാരം ഒരു രസം തന്നേണ്.... അവർക്ക് ഓരോന്നിനും അവരുടേതായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്.... പല കാര്യങ്ങളും നമ്മൾ കാണുന്ന പോലാകില്ല അവർ കാണുന്നതും മനസിലാക്കുന്നതും....
“ആഹാ… അപ്പൊ മൂക്കോ… ??”
അതിനവൻ പറഞ്ഞത്, “മൂക്കിലല്ലേ ഉമ്മച്ച്യേ കച്ചറണ്ടാവാ….!!!! 🤔🤔”
ഇനിയുള്ളതിനു എന്ത് പറയുംന്ന് നോക്കട്ടെ…
“ ചെവിയോ…?? അത് എന്തിനുള്ളതാ… ? “
ഇതിനുള്ള അവന്റെ മറുപടി ഊഹിക്കാമോ…
“ ഫോണും ഹെഡ്സെറ്റും വെക്കാൻ…”
എന്റെ റബ്ബേ, ഈ മക്കൾ ഇങ്ങനേണോ മനസ്സിലാക്കീര്ക്കണത്… അവരെ പറഞ്ഞിട്ടെന്ത് കാര്യം… അവരതല്ലേ കണ്ട്ട്ടൊള്ളൂ… 😀
“നാവോ… ?”
“ഏ… ആക്കാൻ “ 🙊🙊
“ചുണ്ടോ..?”
ഞാനത് ചോദിക്കുമ്പോഴേക്ക് ചിരിച്ചോണ്ട് അവൻ പറഞ്ഞു, “ചുണ്ട് ഉമ്മ വെക്കാൻ…“
ശെടാ… കൊള്ളാലോ… ഇവനെ ഇനി ശ്രദ്ധിക്കണം….
ന്നാലും… ശരിയാണല്ലോ, അതല്ലാതെ ഈ ചുണ്ടോണ്ട് വേറെന്ത് ചെയ്യാൻ… 😜😜
“കൈയെന്തിനാ മോനെ..?? “
അവൻ എന്താകും പറയാൻ പോണത് എന്ന ആകാംക്ഷയിൽ ഞാൻ ചോദിച്ചു…
“ ഷേക്ക്ഹാൻഡ് കൊടുക്കാൻ… “
ആ… അത് വെല്യേ കൊഴപ്പല്ല്യ...
“വിരലോ… ??”
“മൂക്ക് ക്ലീൻ ചെയ്യാൻ “
ചിരി അടക്കിപ്പിടിച്ച് ഞാൻ ചോദിച്ചു…
“കാലെന്തിനാ .. ?”
“നടക്കാൻ.. “
ആശ്വാസായി….
കുട്ടി ഒന്നെങ്കിലും ശരിയായി പറഞ്ഞല്ലോ എന്ന സമാധാനവും ഇനിയും ചോദിച്ച് വെറുപ്പിക്കണ്ട എന്ന ചിന്തയും കാരണം ഞാൻ നിർത്തി…..
-- കബനി --
We wish you the best Kabani. Hope to see more creations from you.
AKAM
About Keen Ambitious Mission
😄😄😄 avastha
ReplyDeleteA for Apple ആണെങ്കിൽ B for Big apple അല്ലെ എന്ന് ചോദിക്കാൻ പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസം
ReplyDelete👍👍👍
ReplyDelete