പറയാൻ മടിച്ച വാക്കുകളും എഴുതാന്‍ മറന്ന വരികളും മനസ്സിൽ തന്നെ
സൂക്ഷിക്കുന്നു
"ടിപ്പുനഗർ"
സൗഹൃദങ്ങളാൽ ചേർത്തുവെച്ച ഒരു പറ്റം വീടുകളും, അവിടെ സ്നേഹ സമ്പന്നരായ കുറെ നല്ലമനുഷ്യർക്കിടയിൽ പതിനാലു വർഷത്തെ സ്വപ്ന തുല്യമായ ജീവിതം. സ്വന്തമായി ഒരു വീടു പോലുമില്ലെന്നസത്യം പലപ്പോഴും മറന്നുപോയ ആ നല്ല കാലഘട്ടം. ആ മറവിയെ ഒരു വാക്കുകൊണ്ടുപോലും ഒന്ന് ഓർമ്മപെടുത്തുക പോലും ചെയ്യാത്ത ഒരു പിടി സൗഹൃദങ്ങൾക്കിടയിൽ അവരോടുകൂടെ, അവരിലൊരുവനായിതന്നെ വളർന്ന കാലം.
ഉമ്മയുടെ വീട് അടുത്തുണ്ടെങ്കിലും, ലോഡ്ജിൽ താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തെ (ആ ലോഡ്ജിൽ താമസിക്കുന്ന നാലു കുടുംബത്തെയും) ഈ നാട്ടുകരും ചുറ്റുമുള്ള വീട്ടുകാരുംഅവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുകയും പരിചരിക്കുകയും ചെയ്തു പോന്നു . പലപ്പൊഴുംഅവരുടെ വീട്ടിലെ പഴങ്ങളും പലഹാരങ്ങളും സ്നേഹം നിറഞ്ഞ പാത്രങ്ങളിൽ അവർ പരസ്പരം കൈമാറിയപ്പോൾ അതുവഴി ഞങ്ങൾ മക്കൾ അവരുടെ കുടുംബവുമായുള്ള സൗഹൃദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും അടിത്തറ ഊട്ടി ഉറപ്പിച്ചു.
വെള്ളിയാഴ്ചകളിൽ രാവിലെ സുലൈഖാത്തയുടെ "ഉമ്മോ .. കുഞ്ഞോൻറെ ഫോൺ ഉണ്ട്" (വെള്ളിയാഴ്ചയാണ് ഉപ്പ ദുബായിൽ നിന്നും ഫോൺ വിളിക്കുന്നത്) ഉറക്കെ വിളിച്ചു പറയലും അടുപ്പത്തുള്ള അരിയുടെ വേവ് നോക്കാൻ തൊട്ടടുത്ത റൂമിലെ ഫാതിമതാത്തയെ ഏൽപ്പിച്ചു കൊണ്ട് അങ്ങോട്ടു ഓടുന്ന കഥ ഞങ്ങൾ ഇപ്പോഴുംപറയാറുണ്ട്. തിരിച്ചു വരുന്ന വഴി റംലാത്തയുടെ വീട്ടിൽ കയറി കുശലം പറഞ്ഞു വരും വഴി റംലാത്ത ഞങ്ങൾമക്കള്‍ക്കു കൊടുത്തുവിടുന്ന പലഹാരങ്ങളും മിഠായികളും തന്നെയാണ് ഈ നാടിന്റെ സംസ്കാരവും നമ്മുടെനാടിന്റെ സൗഹൃദവും എന്നു ഞങ്ങൾ മനസ്സിലാക്കി , അത് ജീവിതത്തിന്റെ ഭാഗമാക്കി ഞങ്ങൾ ഇന്നും തുടർന്നുപോരുകയും ചെയ്യുന്നു.
ആ കാലഘട്ടതിലെ ഓരോ ആഘോഷങ്ങളും ആ നാടിനോടുകൂടെ എന്റെ കുടുംബവും വളരെസന്തോഷത്തോടുകൂടെ ആഘോഷിച്ചു പോന്നു. പെരുന്നാളുകളും നബിദിനങ്ങളും കല്യാണ സൗഹൃദസദസ്സുകളുടെയും ഓർമ മനസ്സിന് ഇന്നും സന്തോഷം നൽകുമ്പോഴും ആ കാലഘട്ടത്തിലെ ചിലരുടെ വേർപാടുകളും ഇന്നും കണ്ണ് നനയിപ്പിക്കാറുണ്ട്..
മാറിവരുന്ന കാലവർഷത്തിന് അനുയോജ്യമായ രീതിയിലാണ് നമ്മുടെ നാടിനെ കാലം തന്നെ നമ്മുക്കായിഅന്ന് ഒരുക്കിത്തന്നിട്ടുണ്ടായിരുന്നത് . നിറയെ തിങ്ങി നിൽക്കുന്ന തെങ്ങിൻ തോപ്പുകൾക് നടുവിലായികൃഷിക്കനുയോജ്യമായ പാടവും, പാടത്തിനോട് ചേർന്ന് നിൽക്കുന്ന ഭീമൻ കുളവും ചെറുകിട പീടികകളും മറ്റുംനമ്മുടെ നാടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ടായിരുന്നു.
കൃഷി ഭൂമി, വിളവെടുപ്പിന് ശേഷം ആ ഭൂമി തന്നെ ഞങ്ങളുടെ ക്രിക്കറ്റ് & ഫുട്ബോൾ ഗ്രൗണ്ടുകളായി മാറാറുണ്ട്. ഒരു നാട്ടിലെ ചെറുപ്പക്കാരെ പ്രായമന്യേ ഒന്നടക്കം ഒരു ഗ്രൗണ്ടിലേക്ക് ഒരുമിച്ചു കൂട്ടുന്ന അതിമനോഹര നിമിഷങ്ങൾ. തുടർന്ന് രണ്ടു ചേരികളായി തിരിഞ്ഞു നിന്ന് വിജയത്തിന് വേണ്ടി കഠിന പരിശ്രമങ്ങൾ.. വാക്കുതർക്കങ്ങൾ,ന്യായീകരണങ്ങൾ, കൂടെ വിശദീകരണങ്ങൾക്കുമൊടുവിൽ ഒരു ടീം അന്നത്തെ വിജയികളായിമാറുന്നു. ശേഷം ഈ രണ്ടു ചേരിയും ഒന്നിച്ചു കൊണ്ട് പള്ളിയെന്ന മറ്റൊരു സുന്ദരമായ ഭൂമിയിൽ ഒരുമിച്ചുകൂടുന്ന(മഗരിബ് നമസ്കാര സമയങ്ങളിൽ ) കരളിന് കുളിരേകുന്ന മറ്റൊരു കാഴ്ച്ച ഈ നാടിന്റെ ചിട്ടയായമതസംസ്കാരം തുറന്നു കാട്ടുന്നുണ്ടാട്ടിരുന്നു..
മഴ വില്ലനായി വരുന്ന കാലം ഞങ്ങൾക്ക് നിരാശരായി ഇരിക്കേണ്ടി വരാറില്ല . ആ സമയംഞങ്ങൾക്കായി അയ്യംകുളം നിറഞ്ഞു കവിയാറുണ്ട്. ഒഴിവ് സമയം റോഡരികിലെ ചെറിയ ഷെഡ്ഡുകൾ ഞങ്ങളുടെഅന്തിചർച്ചകളുടെ വേദി ആയി മാറാറുണ്ട്. ഇലക്ഷൻ സമയങ്ങളിൽ ഇവിടെ രാഷ്ട്രീയമുണ്ട്, വേൾഡ് കപ്പ്സമയങ്ങളിൽ വിവിധ രാജ്യങ്ങളുടെ ഫുട്‌ബോൾ ഫാൻസുകളും അവർക്കെല്ലാം വേണ്ടി പടുകൂറ്റൻഫ്ളക്സുകളും ഉയരാറുണ്ട്. അതൊന്നും ഈ നാടിന്റെ സംസ്കാരത്തിനോ ഐക്യത്തിനോ സാഹോദര്യത്തിനോഒരു കോട്ടവും വരാതെ നോക്കാൻ കഴിവുറ്റ ഒരുപറ്റം നല്ല തലമുറയെ കണ്ടുകൊണ്ടാണ് ഞാൻ ഈ നാട്ടിൽവളർന്നത്..
പതിനാലുവർഷത്തെ നീണ്ട ജീവിതത്തിനൊടുവിൽ സ്വന്തമായ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ഈ നാടിനോട് യാത്രപറഞ്ഞു പോകേണ്ടി വന്ന നിമിഷം. ഉമ്മയുടെയും ഞങ്ങൾമക്കളുടെയും മനസ്സിലെ വേദന കണ്ണു നീരായി പുറത്തുവരുന്നത് കണ്ടുനിന്ന അയൽവാസികൾക്കും അവരുടെവേദന മറച്ചു പിടിക്കാനായില്ല..
സ്നേഹം മാത്രം തന്ന ഈ നാടും നാട്ടുകാരും ഞങ്ങളുടെ ജീവിതത്തിലെ വലിയ ഒരു ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെയാകാം വളർത്തമ്മയായ ഈ നാടും ഈ നാട്ടിലെ പലവീടുകളും എന്റെ കുടുംബത്തിന്മുമ്പിൽ ഇന്നും തുറന്നിട്ടു തന്നെ കിടക്കുന്നത് ..
'ഇത് ഒരുനാടും ഒരു നാട്ടുസംസ്കാരവുമാണ്'
ഇന്ന് ഞങ്ങൾ താമസിക്കുന്നിടത് പലരും നേരിട്ടും അല്ലാതെയും പറയുന്നത് കേൾക്കാറുണ്ട്. ഉപ്പയുടെ മറ്റുസഹോദരിമാരുടെ മക്കളെ പോലെയല്ല ഞങ്ങൾ മൂന്ന് പേരും സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയവ്യത്യാസമുണ്ട്..
അങ്ങിനെ അവർക്ക് തോന്നിയിട്ടുണ്ടങ്കിൽ, അവരോട് ഞങ്ങൾക്ക് വളരെ അഭിമാനത്തോടുകൂടി പറയാനുള്ളത്
"ഞങ്ങൾ വളർന്നതും ഞങ്ങൾ ജീവിതത്തിൽ തുടർന്ന് പോരുന്നതും മറ്റൊരു നാടും ആ നാടിന്റെ സംസ്കാരവുംആണ്"
ഇത് ഒരു കുടുംബത്തിന്റെ അനുഭവമാവാൻ സാധ്യത ഇല്ല. ഇവിടെ ജീവിച്ചു പോയ ഓരോ കുടുംബത്തിന്റെയുംഅനുഭവം ഇത് തന്നെയാകും.
കാരണം ഇവിടെ ഉള്ളവർ ഇങ്ങനെയാണ്.. ഇവർക്ക് ഇങ്ങനെയൊക്കെ ആവാനേ കഴിയൂ....!!!!
--- അനീസ് PVM ---
ടിപ്പു നഗറിനോടുള്ള സ്നേഹം അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ ❤️ ❤️. എല്ലാ ഭാവുകങ്ങളും.
ReplyDeleteJasika 😁😍🤝
Delete👍🥰🥰
ReplyDelete😂😂👍👍👌👌👌
ReplyDelete👍👍👍👌👌👌😍😍😍😘😘😘
ReplyDelete😍😍😍👍👍👍
ReplyDeleteNice Dear
ReplyDeleteKeep writing.....
ലളിതമായ വരികളിലൂടെ വായനക്കാരനെ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനും
കുറച്ചു സമയം അതിലൂടെ സഞ്ചരിക്കാനും
സാധിച്ചിട്ടുണ്ടെങ്കിൽ.....
അത് തന്നെയാണ് ഒരു എഴുത്തുകാരന്റെ വിജയം
This will be a good platform
Hope AKAM will continue promoting such talents in our locality
All The Best��
Thanks for wishing and supporting to me and our page
Delete🤝 അനീഷിന്റെ വരികൾ വലിയ അനുഭവ സംമ്പത്തിന്റെ. നാൾവഴിയാണ്
ReplyDeleteഎനിക്കഭിമാനം കൊള്ളാൻ ഈ വരികളും ഈ കുടുംബം നൽകിയ സൗഹൃദവും ഏറെയാണ്
നാട്ടുകാരുടെ മുഴുവൻ അളിയനായി മാറിയ അനുഭവം വലിയ അനുഭൂതിയാണ് അളിയൻക്കും നമുക്കും
അഭിനന്ദനങ്ങൾക്ക് നന്ദി ...എന്നും ഈ സൗഹൃദം ഇങ്ങനെ തന്നെ തുടരാൻ ഞങ്ങളുടെ കുടുംബം പരിശ്രയമിക്കും ..ഇൻശാ അല്ലാഹ്
DeleteAneesu super da...
ReplyDelete🤝
Delete