ജൂൺ 19. ഒരു വായനാദിനം കൂടി കടന്ന് പോകുന്നു ...
ആയിരത്തി തൊള്ളായിരത്തി എൺപത്തൊമ്പത് , തൊണ്ണൂറുകളിൽ എന്റെ വായനയുടെ പുഷ്ക്കല കാലമായിരുന്നു.
ഞാൻ ആദ്യം നന്നമുക്ക് പഞ്ചായത്തിന്റെ വായനശാലയിൽ അംഗമാകുന്നത് ഈ കാലത്തായിരുന്നു.
വായനശാലയിലെ ഒട്ടുമിക്ക ബുക്കുകളും എന്റെ വായനയുടെ മുറ്റത്ത് വിരുന്ന് വന്നവയാണ് എന്ന് തന്നെ പറയാം.
വീട്ടിൽ നിന്ന് സൈക്കിളിലും ചിലപ്പോൾ നടന്നും തരിയത്തുള്ള പഞ്ചായത്തിനോട് ചേർന്ന് നിൽക്കുന്ന ഇപ്പോഴത്തെ പുതിയ ബിൽഡിങ്ങിന്ന് പുറക് വശത്തുള്ള ഓടിട്ട വലിയ റൂമിലുള്ള വായനശാലയിലേക്ക് ആഴ്ചയിൽ മൂന്നും നാലും ദിവസം പോകുമായിരുന്നു
വ്യത്യസ്തമായ വായനയുടെ അഭിരുചി അത് ഒന്ന് വേറെ തന്നെയായിരുന്നു
അന്നൊക്കെ വലിയ ഉണർവ്വും ആവേശവും പൊതു വിഞ്ജാനവും ഒക്കെ ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞത് പിന്നീട് ജീവിതത്തിൽ പലപ്പോഴും വലിയ അനുഗ്രഹവും അനുഭവവും ആയിട്ടുണ്ട്
ഏകദേശം ഒരുമാസം വരെ ഞാൻ വായനശാലയിൽ എത്താതിരുന്നത് അന്നത്തെ ലൈബ്രെറിയൻ എന്നോട് ചേദിച്ചത് ഇന്നും ഞാൻ ഓർക്കുന്നു ആഴചയിൽ ചുരുങ്ങിയത് രണ്ട് മൂന്ന് ദിവസമെങ്കിലും ഈ മെട്ട സൈക്കിളും തളളി വരുന്ന നിന്നെ ഒരുമാസമായി കാണാൻ കിട്ടുന്നില്ലലോ ..!
ഞാൻ അതിന്ന് മറുപടി പറഞ്ഞത് ഇത് കണ്ടോ നിങ്ങള് ഞങ്ങടെ മുപ്പതുള്ള മുസയഫ് അർഥം വെച്ച് ഓതാനില്ല ഇത്ര പണി
ഇതൊന്ന് വായിച്ച് തീർക്കണമെന്ന വാശിയായിരുന്നു എനിക്ക് എന്ന് പറഞ്ഞു ഞാൻ കൊണ്ട് പോയ ബുക്ക് അദ്ദേഹത്തിന്ന് കാണിച്ച് കൊടുത്തു
അദ്ദേഹം അത് കണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞു വെറുതെയെല്ല നിന്നെ കാണാത്തത് ഇത്ണ്ടാ പഹയാ ചെറുപ്പക്കാർ വായിക്കുക
എന്നാലും ഒരു മാസം കൊണ്ട് നി തീർത്തല്ലോ....
ആ പുസ്തകത്തിന്റെ പേരാണ് തത്വമസി. ( സുകുമാർ അഴിക്കോട്)
പിന്നിട് ചങ്ങരം കുളം സെന്റര്റിൽ സെന്റെറൽ ജ്വല്ലറിക്ക് എതിർവശം ഫ്രൂട്ട് കടയുടെ മുകളികുണ്ടായിരുന്ന ഗ്രന്ധശാലയിലും. മെമ്പറായി അവിടെയും സ്ഥിര സന്ദർശകനായി രാഷ്ട്രീയവും ചരിത്രവും മഹത് വെക്തിത്വങ്ങളുടെ ജീവചരിത്രമുതൽ. ഡിറ്റക്റ്റീവ് നേവലുകളും ഇസ്ലാമികചരിത്രവും സഹോദര മത വായനയും ഒക്കെയായി ഒരു അതിർവരമ്പുമില്ലാത്ത പരന്ന വായനയുടെ ലോകത്ത് തന്നിഷ്ടക്കാരനായിരുന്നുഞാൻ
വായനയുടെ തുടക്കത്തിൽ സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച പുസ്തകകങ്ങളിലൊന്ന് അലിഫ് ലൈല വലൈല എന്ന പുസ്തകമായിരുന്നു ( മലയാള വിവർത്തനം ആയിരത്തൊന്ന് രാവുകൾ )
അത് പിന്നിട് ഞാൻ വാങ്ങി (2002ൽ)അതിന്റെ സമ്പൂർണ്ണ കൃതി എന്റെ കളക്ഷിനിൽ ഇന്നും ഉണ്ട്
ഷെർലക് ഹോംസ്. മനുസ്മൃതി. ഐക്കൽ എഴുതിയ മുഹമ്മത് എന്ന ഗ്രന്ധം. കുത്തുബാത്തും. ബൈബിൾ പഴയ സുവിശേഷം ( യോഹന്നാൻ )
ഫിക്ക്‌ഹ് ഗ്രൻഷങ്ങൾ അങ്ങിനെ വായനയുടെ വിവിധ വർണ്ണങ്ങൾ എന്റെ കളക്ഷനിലെ അലങ്കാരമായി മാറി
എന്നാൽ എന്റെ തീരാനഷ്ടം കയ്യിൽ കാശ് ഇല്ലാത്തതിന്റെ പേരിൽ നഷ്ടപെട്ട ഒന്നാണ് ഇബ്നു ബത്തൂത്തയുടെ സഞ്ചാര കഥകൾ എന്നതും.
ഇബ്നു സീനയുടെ ( അവിസെന്ന)
ചരിത്രവും. ഇന്നും ഞാൻ ബുക്ക് സ്റ്റാളുകളികയറിയാൽ അത് നോക്കാറുണ്ട്
ഇതിലിടക്ക് വായനയുടെ മാസ്മരികത എന്റെ വീട്ടിലും ഒരു ചെറിയ ലൈബ്രറി തുടങ്ങുന്നതിലേക്ക് വഴിയൊരുക്കി ഏതാണ്ട് തൊള്ളായിരത്തി തൊണ്ണുറ്റാറ് തൊണ്ണൂറ്റി ഏഴിലാണെന്നാണെന്റെ ഓർമ്മ
എന്റെ ഓല മേഞ്ഞ നെടുംപുരയിൽ കമ്പികൊണ്ട് ഉണ്ടാക്കിയ സ്റ്റാന്റ് ചുമരിൽ തറച്ച് അതിൽ ബുക്കുകൾ അടക്കിവെച്ചതായിരുന്നു ലൈബ്രറി നമ്മുടെ നാട്ടിലെ തെന്നെ സ്ത്രീകളായിരുന്നു ലൈബ്രറിയിലെ മെമ്പർമ്മാർ. മെമ്പർഷിപ്പ് അഞ്ച് രൂപയും മാസ വരി രണ്ട് രൂപയുമായിരുന്നു. ആളുകൾ ഓരോബുക്കുകൾ കൊണ്ട് പോകും അത് വായിച്ച് തിരികെ കൊണ്ട് വരും. ചിലപ്പോളവർ തെന്നെ റെജിസ്റ്റർ ബുക്കിൽ വരവ് വെക്കുകയും ചെയ്യുമായിരുന്നു അന്ന് ഏകദേശം നൂറോളം ബുക്കുകൾ ഉണ്ടായിരുന്നു
കാലക്രമേണ ജോലിയുമായി ബെന്ധപെട്ട് നാട്ടിൽ നിന്ന് മാറിനിന്ന സാഹചര്യത്തിൽ വായനയുടെ ലോകത്തെ സ്ഥിരവായനയും നിലച്ചു.
ഏറെക്കുറെ പുസ്തകങ്ങളും നഷ്ടപെട്ടു. എന്നാലും നിധി പേലെ എന്റെചുരുക്കംചില കളക്ഷൻ എന്റെ മക്കൾ കാത്തു സൂക്ഷിക്കുന്നു.
ഇന്ന്. വായന ഈ. ബുക്കിലേക്ക് വഴിമാറിയെങ്കിലും ഗ്രന്ധ വായന
ഇന്നും എന്റെ ഇഷ്ട വിനോദം വായനതെന്നെയാണ്
കോവിഡ് കാല റമളാൻ നാല് പുസ്തകവും ഖുർആൻ സാരവും ആയിരുന്നു എന്റെ ദിന ചര്യകളിൽ ഒന്ന്
ഇന്ന് ഈ വായനാ ദിനത്തിൽ അറിവിന്റെ വെള്ളി വെളിച്ചം എല്ലാവരിലും പ്രാകാശിക്കെട്ടെ എന്നാശംസിക്കുന്നു
അതിന്ന് നമ്മുടെ. അകം കലാ കായിക സാംസ്ക്കാരിക വേദി വഴി തെളീക്കെട്ടെ എന്ന് ആശിക്കുന്നു
✍️. സുബൈർ ചങ്ങരംകുളം
AKAM