Saturday 27 June 2020

ഇംഗ്ലീഷ് പീരീഡ്‍

ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് സംഭവം....  

അന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് എടുത്തിരുന്ന ടീച്ചർ (പേര് പറയുന്നില്ല),  ആൾ ഇണങ്ങിയാൽ കരളും തരും പിണങ്ങിയാൽ കരളെടുക്കും എന്ന ടൈപ് ആയിരുന്നു....  ക്ലാസ്സെട്ക്കാത്ത ടൈമിൽ പുള്ളിടെ കവിത ചൊല്ലലും പാട്ടുപാടലും ഒക്കെണ്ടാവും.... എന്നാ വടിയെടുത്താ,  എന്റമ്മോ....  കൈ വലിക്കുന്നതിനനുസരിച്ചു അടിടെ എണ്ണം കൂടും.....

അതോണ്ട് കുട്ട്യേൾക്ക് പുള്ളിയെ ഇഷ്ട്ടോം ആണ് എന്നാ പേടിയും ആണ്....
മിക്ക കുട്ടികളേം പോലെ  എനിക്കും സ്കൂളിൽ പോകാനും എഴുതാനും ഒന്നും  ഇഷ്ടായിരുന്നില്ല.... 😖


AKAM - Short Story



അങ്ങനെയിരിക്കുമ്പോ ഒരു ദിവസം പുള്ളി നോട്ട് കറക്റ്റിയാൻ വന്നു... കമ്പ്ലീറ്റ് ചെയ്യാത്തോർക്ക് അവടിര്ന്ന് കമ്പ്ലീറ്റിയ്യാം, അല്ലാത്തോര്  📚 ബുക്ക് തിരിച്ച്കിട്ട്യാൽ ഗ്രൗണ്ടിൽ പോകാം....  

ഞാനെന്റെ ബുക്കൊന്ന് എടുത്തുനോക്കി....  

'ഈ പീരീഡല്ല, അടുത്ത 2 പീരീഡ് തന്നാലും അത് തീരൂല്ല, അത് കണ്ടാൽ അടിയും കിട്ടും.... 😟 വീട്ടീ പോയിട്ട്, നാളെ ലീവ് എടുക്കാം, ന്ന്ട്ട് എഴുതീട്ട് അടുത്ത ദിവസം കാണിക്കാം.....'

ബുക്ക് ഞാൻ ബാഗിൽ തന്നെ വെച്ചു....ന്ന്ട്ട് എണീറ്റ് നിന്നു.... 
"സർ, ബുക്ക് കൊണ്ടുവരാൻ മറന്നു...."
പുള്ളി പറഞ്ഞു, സാരല്ല,  നാളെ കാണിച്ചാ മതി, ഗ്രൗണ്ടിൽ പൊയ്ക്കോളു ....
 
മോനേ.... മനസ്സിൽ ലഡ്ഡു പൊട്ടി.... 😍💃

ഞാൻ എണീറ്റു..
ഉടനെ അപ്പുറത്തുന്നു ഒരു ശബ്ദം....
"സർ... അവള്  നൊണ പറയാ...  അവൾടെ ബുക്ക് ഞാനിപ്പോ കണ്ടൊള്ളൂ" ന്റെ അടുത്തിരുന്ന കുട്ടി
(അവൾടേം പേര് പറയുന്നില്ല) ..... 

പിന്നത്തെ കഥ പറയണ്ടല്ലോ.... 😭😭
സീൻ കോൺട്ര....
അടിയോടടി.. 
ഇതിനും നല്ലത് ആ കാലി നോട്ട്ബുക്ക് കാണിച്ച്, കിട്ടുന്ന രണ്ടോ മൂന്നോ അടി ആദ്യേ അങ്ങ് വാങ്ങിച്ച് പോവാര്ന്ന്. 

എന്നാലും…. 
അടികിട്ടിയതിനെക്കാളും എനിക്ക് വേദനായത് എല്ലാർടേം മുന്നീ വെച്ച് അവളത് പറഞ്ഞതിലാണ്.... 

അന്ന് അവളോട് തോന്നിയ ഒരു ദേഷ്യം...
 😠😠😡😡

ഇപ്പൊ ഓർക്കുമ്പോ ചിരി വരുന്നു... 

-- കബനി --


Best wishes Kabani. 


AKAM
About Keen Ambitious Mission


3 comments:



  1. വേദനയും ദേഷ്യവും ഉണ്ടാക്കിയ സംഭവങ്ങൾ കാലക്രമേണ ചിരിയായി മാറുന്നു ... അതാണ് സത്യം .

    നല്ല എഴുത്തു ... ഭാവുകങ്ങൾ

    ReplyDelete
  2. മറക്കാത്ത അനുഭവങ്ങൾ ഇതു പോലെ കുറിപ്പുകളാക്കു. പോയക്കാലം ആസ്വാദിക്കു സ്വപ്നങ്ങളിങ്കിലും 👍

    ReplyDelete