മാക്കാട്ടി പറമ്പിൽ മെയ്തുണ്ണി മകൻ മുഹമ്മദ് ( നമ്മുടെ എല്ലാവരുടെയും പ്രിയപെട്ട കുഞ്ഞിപ്പ ഉസ്താദ് ) അദ്ദേഹത്തിന്റെ വഫാത്തിന്റെ ഇരുപതാം വാർഷികമാണിന്ന്
നമ്മുടെ മഹല്ലിന്റെ കെട്ടുറപ്പിന്നും ഐക്യത്തിനും സാഹോദര്യത്തിന്നും മതപരമായ വളർച്ചക്കും എല്ലാം സ്വ ജീവിതം കൊണ്ട് വലിയ സംഭാവനകൾ അർപ്പിച്ച മഹാനായിരുന്നു കുഞ്ഞിപ്പ മുസ്ലിയാർ
സംഘടനാ പക്ഷപാദിത്വം ഇല്ലാതെ ദീനിന്റെ വെള്ളി വെളിച്ചം മഹല്ലിൽ ജ്വലിപ്പിക്കാൻ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്ന് കഴിഞ്ഞു. വ്യക്തി കുടുംബങ്ങളിലെ, നാട്ടിലെ പ്രശനങ്ങളിൽ ഇസ്ലാമിക വീക്ഷണങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും പരിഹരാം കാണുന്നതിൽ അകക്കണ്ണുള്ള പ്രതിഭയായിരുന്നു അദ്ദേഹം .
നാട്യങ്ങൾ ഇല്ലാത്ത ഇത്തരം വ്യക്തിത്വങ്ങൾ അണയുമ്പോൾ പുതിയ വെളിച്ചങ്ങൾ തെളിയാൻ നമ്മുടെ മഹല്ലിന്റെ ഭൂമികക്ക് കരുത്ത് നഷ്ടപെടാതെ പ്രഭാ പൂരിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അള്ളാഹു ആ മഹാന്റെ കബറിടം പ്രകാശ പൂരിതമാക്കട്ടെ
നാളെ ജന്നാത്ത് നഈമിൽ അവരോടൊപ്പം നമ്മളെയും ഒരുമിച്ച് കൂട്ടട്ടെ ആമീൻ.
അകക്കണ്ണ് :
എന്താവണമെന്നു ചിലർ നമ്മെ പഠിപ്പിക്കുമ്പോൾ എന്താവരുതെന്നു മറ്റു ചിലർ നമ്മെ പഠിപ്പിക്കുന്നു. അത്തരം പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് മുന്നേറാം.
AKAM
About Keen Ambitious Mission


Ameen ya rabbal alameen
ReplyDeleteAameen
ReplyDeleteആമീന്‍
ReplyDelete