Sunday 5 July 2020

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിവസം

വൈക്കം മുഹമ്മദ് ബഷീർ ഓര്‍മകളിലൂടെ അകം 


'ആ പൂവ് നീ എന്തു ചെയ്തു?' 
'ഏതു പൂവ്' 
'രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!'
'ഓ... അതോ?'
'അതേ. അതെന്തു ചെയ്തു?'
'തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?'
'ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...' 
'കളഞ്ഞുവെങ്കിലെന്ത്?' 
'ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.'

#ബഷീര്‍സ്മൃതി


Akam

ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം.

(കടപ്പാട് : AMLP സ്കൂള്‍ കല്ലൂര്‍മ്മ - തരിയത്ത്)


1. ബിലാല്‍
2. റിഷാന്‍
3. നിസ് ലാഫ്
4. ഹിഷാം
5. അനീഷ്‌
6. ഷഹല
7. നെസ്റിന്‍
8. ഷെഫ് വ


Best wishes from AKAM.


Akam


*05-07-1994*

വൈക്കം മുഹമ്മദ് ബഷീർ -  ചരമദിനം


സ്വാതന്ത്ര്യസമര പോരാളിയും മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

1908 ജനനം
1942 അറസ്റ്റും ജയിൽവാസവും; ആദ്യകൃതി 'പ്രേമലേഖനം'
1944 'ബാല്യകാലസഖി'
1947 'ശബ്ദങ്ങൾ'
1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'
1953 'ആനവാരിയും പൊൻകുരിശും'
1954 'ജീവിതനിഴൽപാടുകൾ', 'വിശപ്പ്'
1958 വിവാഹം
1959 'പാത്തുമ്മയുടെ ആട്'
1965 'മതിലുകൾ'
1968 'താരാസ്പെഷൽസ്'
1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1975 'ചിരിക്കുന്ന മരപ്പാവ'
1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1982 പത്മശ്രീ
1987 ഡി.ലിറ്റ് ബിരുദം
1994 മരണം

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.


*ബഷീറിന്റെ കൃതികൾ*

പ്രേമലേഖനം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1953)
പാത്തുമ്മയുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

*ചലച്ചിത്രങ്ങൾ*


*ബഹുമതികൾ*

ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).
മുട്ടത്തുവർക്കി അവാർഡ് (1993).
വള്ളത്തോൾ പുരസ്കാരം‌(1993).



AKAM
About Keen Ambitious Mission


3 comments:

  1. Jeevidathil Neritt kaanan oroo vayanayilum aagrahicha randu ezhuthukaaril oraal... Great creativity...

    ReplyDelete
  2. Hats off to the kids.....

    ReplyDelete
  3. ഒരുപാട് ഇഷ്ട്ടപ്പെടുന്ന എഴുത്തുകുത്തുകളുടെ ഉടമ, വായിച്ചു തുടങ്ങിയ അന്ന് തൊട്ടേ ഏറെ ഇഷ്ടം.

    ReplyDelete